ക്യാപ്ടന്റെ റോളിൽ കസറി സഞ്ജു; ഇഷാൻ കിഷന്റെ സെഞ്ച്വറി പാഴായി; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം- Kerala registers win in Ranji Trophy
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാപ്ടന്റെ റോളിൽ കസറി സഞ്ജു; ഇഷാൻ കിഷന്റെ സെഞ്ച്വറി പാഴായി; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം- Kerala registers win in Ranji Trophy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. സീസണിലെ ആദ്യ മത്സരത്തിൽ 85 റൺസിനാണ് ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ അട്ടിമറി ജയം. അവിശ്വസനീയവും ധീരവുമായ തീരുമാനങ്ങൾ കൃത്യമായ കണക്ക്കൂട്ടലുകളോടെ കൈക്കൊണ്ട നായകൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ജയത്തിന് പിന്നിൽ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 475 റൺസെടുത്തു. സിജോമോൻ 83 റൺസും രോഹൻ പ്രേം 79 റൺസും സഞ്ജു 72 റൺസും രോഹൻ കുന്നുമ്മൽ 50 റൺസും കേരളത്തിനായി സ്കോർ ചെയ്തു. ഝാർഖണ്ഡിന് വേണ്ടി ഷഹബാസ് നദീം 5 വിക്കറ്റ് വീഴ്‌ത്തി.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഝാർഖണ്ഡ് 340 റൺസിന് പുറത്തായി. 132 റൺസെടുത്ത ഇഷാൻ കിഷനാണ് ടോപ് സ്കോറർ. സൗരഭ് തിവാരി 97 റൺസെടുത്തു. ജലജ് സക്സേനയുടെ 5 വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ബേസിൽ തമ്പിക്ക് 3 വിക്കറ്റ് ലഭിച്ചു.

ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കേരളം അവസാന ദിവസം അതിവേഗം സ്കോർ ഉയർത്തി. രോഹൻ പ്രേം വേഗത്തിൽ 74 റൺസ് നേടി. ഏകദിന ശൈലിയിൽ മറ്റ് ബാറ്റർമാരും കളിച്ചതോടെ, അവസാന ദിവസം ലഞ്ചിന് ശേഷം 187ന് 7 എന്ന സ്കോറിൽ കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

കേരളം ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഝാർഖണ്ഡ് പിന്തുടർന്നു. എന്നാൽ 22 റൺസെടുത്ത ഇഷാൻ കിഷനെ തുടക്കത്തിലേ പുറത്താക്കിയത് കേരളത്തിന് നേട്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ കേരളം, ഝാർഖണ്ഡിനെ 7 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന അവസ്ഥയിൽ എത്തിച്ചു. എന്നാൽ, എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുഷ്ഗരയും മനീഷിയും പോരാട്ടം വീണ്ടും കേരള ക്യാമ്പിലേക്ക് നയിച്ചു.

പരാജയം മണത്ത കേരളത്തെ, ജലജ് സക്സേന വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. അതിവേഗം 92 റൺസ് സ്കോർ ചെയ്ത കുഷ്ഗരയെ സക്സേന ക്ലീൻ ബൗൾ ചെയ്തു. അപ്പോഴേക്കും ഝാർഖണ്ഡ് ബോർഡിൽ സ്കോർ 231 എത്തിയിരുന്നു. കുഷ്ഗര പുറത്തായതോടെ മനസ്സാന്നിദ്ധ്യം നഷ്ടമായ മനീഷിയെ ബേസിൽ തമ്പി പുറത്താക്കി. ആശിഷ് കുമാറിനെ സക്സേന പൂജ്യത്തിന് മടക്കിയതോടെ, അത്യന്തം ആവേശം നിറഞ്ഞു നിന്ന അവസാന ദിനത്തിനൊടുവിൽ, കേരളം തകർപ്പൻ ജയം കുറിച്ചു.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ 5 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, ജലജ് സക്സേന 4 വിക്കറ്റുമായി തിളങ്ങി.

Tags: jharkhandsanju samsonRanji Trophy
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies