അമൃത്സർ: അതിർത്തിയിൽ വീണ്ടും പാക് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി സുരക്ഷാ സേന. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ദേരാ ബാബ നാനാക്ക് അതിർത്തിയിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ സേന 40 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് പാക് അതിർത്തിയിലേക്ക് പിൻവാങ്ങിയത്. ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
അടുത്തിടെ ഗുരുദാസ്പൂരിലെ കസോവാൾ മേഖലയിൽ നിന്ന് ആളില്ലാ ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തിയിരുന്നു. അന്ന് 95 റൗണ്ട് വെടിയുതിർത്ത ശേഷമാണ് ഡ്രോൺ പാകിസ്താനിലേക്ക് പറന്നത്. പാക് ഭീകര സംഘടനകൾ ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാനാണ് ഡ്രോണുകൽ ഉപയോഗിക്കുന്നതെന്ന് സേന വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ അതിർത്തി കടന്നെത്തിയ 268-ഓളം പാക് ഡ്രോണുകളാണ് ബിഎസ്എഫ് ഇതുവരെ വെടിവെച്ചിട്ടത്. 2020-ൽ 49-ഉം 2019-ൽ 30-ഉം ഡ്രോണുകളായിരുന്നു അന്താരാഷ്ട്ര അതിർത്തിയുടെ പത്ത് കിലോമീറ്റർ പരിധിയിൽ കണ്ടെത്തിയത്. ജമ്മുവിലും പഞ്ചാബ് അതിർത്തിയിലുമാണ് കൂടുതലായി ഡ്രോൺ കാണുന്നത്.
Comments