ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ മെസിയുടെ തകർപ്പൻ ഗോൾ. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു പെനാൽറ്റിയിലൂടെ മെസിയുടെ ഗോൾ. നിലവിൽ മെസി നേടിയ ഗോളിൽ അർജന്റീന മുന്നിലാണ്.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പ്രാർത്ഥനയോടെ കിക്കെടുത്ത മെസി അനായാസം പന്ത് വലയിലെത്തിച്ചു. വലത് വശത്തേക്ക് ഡൈവ് ചെയ്ത ഹ്യൂഗോ ലോറിസിനെ കാഴ്ചക്കാരനാക്കി പന്ത് മനോഹരമായി വലയുടെ വലത് മൂലയെ തഴുകി. ലോകം ആവേശത്തോടെ ആർത്തിരമ്പി.
















Comments