‘എക്കാലത്തെയും മികച്ചത്, രോമാഞ്ചം..’; ’36 വർഷത്തെ അധ്വാനം’; അർജന്റീനയെ അഭിനന്ദിച്ച് താര രാജാക്കന്മാർ

Published by
ജനം വെബ്‌ഡെസ്ക്

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്‌ക്ക് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന തങ്ങളുടെ മൂന്നാം കപ്പുയര്‍ത്തിയത്. ചരിത്ര കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി മലയാളികൾക്കാണ് അവസരം ലഭിച്ചത്. മലയാളത്തിന്റെ താര രാജാക്കന്മാരും അർജന്റീന-ഫ്രാൻസ് പോരാട്ടം കാണാൻ ഖത്തറിലെ ലുസൈൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അർജന്റീനയുടെ ആവേശകരമായ വിജയത്തിന് പിന്നാലെ വിശ്വ മാമാങ്കത്തിന്റെ കലാശപോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കവെച്ചിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും.

‘എന്തൊരു രാത്രി !!! നല്ല കളി !! സമ്പൂർണ്ണ രോമാഞ്ചം !! ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം’ എന്നാണ് മത്സരത്തിന്റെ പിന്നാലെ മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘ഉജ്ജ്വലമായ ഒരു ഫൈനൽ… യോഗ്യരായ രണ്ട് എതിരാളികൾ, അവരുടെ ഹൃദയം തുറന്ന് കളിച്ചു. ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുന്ന മത്സരം. കഠിനമായി ജയിച്ച അർജന്റീനയ്‌ക്ക് അഭിനന്ദനങ്ങൾ. 36 വർഷത്തെ അധ്വാനവും കപ്പും ഒരിക്കൽ കൂടി നിങ്ങളുടേതാണ്. ഗംഭീരമായ ആഘോഷം…യോഗ്യരായ എതിരാളികൾ. അവസാനം വരെ നടത്തിയ മികച്ച പോരാട്ടത്തിന് കൈലിയൻ എംബാപ്പെയ്‌ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങൾ.നന്നായി..ഖത്തർ. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്‌ക്ക് നന്ദി, 2026 ൽ വീണ്ടും കാണാം’ എന്നാണ് മോഹൻലാൽ കുറിച്ചത്.

 

Share
Leave a Comment