ഇലക്ട്രിക് വാഹന രംഗത്ത് കുതിക്കാൻ മാരുതി സുസുക്കി. തങ്ങളുടെ ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റ് 2023 ഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി സുസുക്കി വെളിപ്പെടുത്തും. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും കരുത്ത് തെളിയിക്കാൻ സുസുക്കിയും ടൊയോട്ടയും ചേർന്നു വികസിപ്പിക്കുന്ന എസ്‍യുവിയുടെ പ്രദർശനം ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി ഇതുവരെയും ഇലക്ട്രിക് കാർ പുറത്തിറക്കിയിട്ടില്ല.
YY8 എന്ന അറിയപ്പെടുന്ന മാരുതിയുടെ ഇലക്ട്രിക് എസ്‍യുവിക്ക് ക്രെറ്റയേക്കാൾ വലിപ്പമുണ്ടാകും. രണ്ടു ബാറ്ററി പാക്ക് മോഡലുകളിൽ വിപണിയിൽ എത്തുന്ന വാഹനത്തിന് 500 കിലോമീറ്റർ വരെ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 2025 ഫെബ്രുവരിയിൽ തങ്ങളുടെ ഇവി മാരുതി പുറത്തിറക്കും. 2018 ഡൽഹി ഓട്ടോ എക്സ്പോയിൽ ഫ്യൂച്ചർ എസ് ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റും, 2020-ൽ ഫ്യൂച്ചറോ ഇ കൺസെപ്റ്റും കമ്പനി പ്രദർശിപ്പിച്ചിരുന്നു.
സുസുക്കിയുടെ ഗുജറാത്തിലെ നിർമ്മാണ ശാലയിലായിരിക്കും വാഹനത്തിന്റെ നിർമ്മാണം. 2,700 എംഎം വീൽബേസ് YY8 ഉണ്ടായിരിക്കും. എംജി ZX ഇവിയേക്കാൾ നീളവും. 48kWh, 59kWh എന്നിങ്ങനെ രണ്ട് ബാറ്ററി ബാറ്ററിപാക്കിൽ വാഹനം വാഗ്ദാനം ചെയ്യുക. ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ ബിവൈഡിയിൽ നിന്നാണ് സുസുക്കി പുതിയ വാഹനത്തിന്റെ ബാറ്ററി. ഏകദേശം 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വില YY8 ഇവിയ്‌ക്ക് പ്രതീക്ഷിക്കാം.
Comments