സാധാരണ ഹെലികോപ്റ്റർ പറക്കുന്നത് ആകാശത്തിലാണല്ലോ. എന്നാൽ റോഡിലോടുന്ന ഹെലിേകാപ്റ്റപർ കണ്ടെത്തിയിരിക്കുകയാണ് അസംഗഡ് സ്വദേശിയായ സൽമാൻ. ആശാരിയായ സൽമാന്റെ ഹെലിക്കോപ്റ്റർ സ്റ്റൈലിലുള്ള നാനോ കാറിൽ വിമാനയാത്രയുടെ അനുഭവമാണ് യാത്രക്കാർക്ക് നൽകുന്നത്.
റോഡിലോടുന്ന ഹെലികേപ്റ്റർ കാണാൻ നിരവധി പേരാണ് എത്തുന്നതെന്ന് സൽമാൻ പറഞ്ഞു. ഹെലികോപ്റ്റർ യാത്ര സ്വപ്‌നം മാത്രമായിരുന്നവർക്ക് സ്വപ്‌നസാക്ഷാത്കാരമാണ് സൽമാന്റെ ഹെലികോപ്റ്റർ സ്റ്റൈൽ നാനോ കാർ. ഏകദേശം നാല് മാസത്തോളം സമയമെടുത്ത് മൂന്ന് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഇത് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ ആശയങ്ങളുണ്ടെന്നും സർക്കാരും മറ്റ് കമ്പനികളും തന്നെ സഹായിച്ചാൽ അതുല്യമായ കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന ഹെലികോപ്റ്റർ നിർമ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സൽമാൻ പറയുന്നു.
Comments