എതിർപ്പുകളിൽ നിന്ന് രക്ഷതേടി പിണറായി സർക്കാർ; സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചു; സർക്കാർ സൈറ്റുകളിൽ ലഭ്യം; ജനങ്ങൾക്ക് പരാതി അറിയിക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എതിർപ്പുകളിൽ നിന്ന് രക്ഷതേടി പിണറായി സർക്കാർ; സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചു; സർക്കാർ സൈറ്റുകളിൽ ലഭ്യം; ജനങ്ങൾക്ക് പരാതി അറിയിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 09:29 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ച് കേരള സർക്കാർ. ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് സർക്കാർ വെബ്‌സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഭൂപടം ഉടൻ ലഭ്യമാകും. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. സർക്കാർ സൈറ്റുകളിൽ ജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്.

ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ ഇന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ഇതിലൂടെ വാർഡ് തല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും. 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖല-വയലറ്റ് നിറം ,പരിസ്ഥിതി ലോല മേഖല-പിങ്ക് നിറം ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ- നീല നിറം,പഞ്ചായത്തുകൾ-കറുപ്പ് നിറം,വനം-പച്ച നിറം എന്നിങ്ങനെയാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സുപ്രീം കോടതി ആവശ്യപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് കേരളം 68 ലക്ഷം രൂപ മുടക്കി ഉപഗ്രഹ സർവേ റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും അത് അപൂർണമായിരുന്നു.റിപ്പോർട്ടിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു. പരാതികളിൽ നിന്നും എതിർപ്പുകളിൽ നിന്നും രക്ഷ നേടാനാണ് ഇപ്പോൾ 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ടിനെക്കാൾ കാര്യങ്ങൾ വ്യക്തതയുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിക്കുമെന്നതിൽ സർക്കാരിന് വ്യക്തതയില്ല . ഈ റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും ഒപ്പം ഫീൽഡ് സർവേ റിപ്പോർട്ടും ഒരുമിച്ച് ജനുവരി 11 ന് ഉള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത് .ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.

Tags: Government Of Kerala
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies