അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ടാൻ ടരൺ ജില്ലയിലെ ഫോരസ്പൂർ അതിർത്തിയിലാണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോൺ വെടിവെച്ച് വീഴ്ത്തി.
അതിർത്തിയിൽ ഡ്രോണിന്റെ ഉഗ്ര ശബ്ദം കേട്ടതോടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. തുടർന്ന് പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തി. സമീപത്തെ ഫാമിൽ നിന്നാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. കൂടുതൽ തിരച്ചിലുകൾ പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു.
അടുത്തിടെ നിരവധി ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബിഎസ്എഫ് പരാജയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമൃത്സർ ജില്ലയിലെ ഭരോപാലിലെ അതിർത്തി ഔട്ട്പോസ്റ്റിലെ അതിർത്തിയിൽ പാക് ഡ്രോൺ വെടിവെച്ചിട്ടത്. ഏതാനം മിനിറ്റുകൾ ആകാശത്ത് കറങ്ങി നടന്ന ഡ്രോൺ താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്.
Comments