ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജ് ആണ് അറസ്റ്റിലായത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി രോഗിയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ വലയിലായത്.
ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി രോഗിയുടെ പക്കൽ നിന്ന് 5,000 രൂപയാണ് ഡോ. മായ രാജ് ആവശ്യപ്പെട്ടത്. തുടർന്ന് രോഗിയുടെ ബന്ധുക്കൾ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന നിർദ്ദേശം ലംഘിച്ച മായ, വീട്ടിൽ പരിശോധന നടത്തി വന്നിരുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെ കൺസൾട്ടിംഗ് മുറിയിൽ നിന്ന് കൈക്കൂലി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത.്
Comments