മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government's Covid Instructions
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 01:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകം വീണ്ടും കൊറോണ ഭീഷണിയുടെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ് നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത്. ഡൽഹിയിലെ 23 കിലോമീറ്റർ പ്രദേശങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്ന് പോകുന്നത്. ഡൽഹിയിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മകളും യാത്രയിൽ രാഹുലിനൊപ്പം ചേർന്നിട്ടുണ്ട്. രാഹുലിന്റെ അമ്മ സോണിയയും നടൻ കമൽ ഹാസനും ഉടൻ യാത്രയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് യാത്ര മുന്നോട്ട് പോകുന്നതിൽ വലിയ ജനരോഷമുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത് തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും ഇവയൊന്നും പരിഗണിക്കാതെയാണ് യാത്രയുടെ പോക്ക്. നിലവിൽ രാജ്യം സുരക്ഷിതമായ അവസ്ഥയിലാണ്. അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകളോടുള്ള കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി. ഒരു കുടുംബത്തിന് വേണ്ടി നിയമങ്ങൾ മാറ്റുന്ന കാലം കഴിഞ്ഞു. രാജ്യത്തെ കൊറോണ വ്യാപനത്തിൽ നിന്നും രക്ഷിക്കുക എന്നത് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനം വീണ്ടും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. യാത്രയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പൊതുജന താത്പര്യം മുൻനിർത്തി ഭാരത് ജോഡോ യാത്ര നിർത്തി വെക്കണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, കൊറോണ ജാഗ്രതാ നിർദേശം ഭാരത് ജോഡോ യാത്ര അട്ടിമറിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയാണ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തൊക്കെ സംഭവിച്ചാലും യാത്ര കശ്മീരിൽ എത്തുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഇത് രാഹുലിന്റെ വിവരക്കേടാണ് എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. യാത്രക്കിടെ സമയം കിട്ടുമ്പോൾ രാഹുൽ പത്രം വായിച്ച് ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണമെന്നും അണികളെയും അതിന് പ്രേരിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: COVID-19CongressBJPRahul GandhiBharat Jodo Yatra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies