കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ഒരു കിലോ സ്വർണവുമായി ദുബായിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ക്യാപ്സൂളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
യാത്രക്കാരൻ വന്ന എയർ-ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിലും സ്വർണം കണ്ടെത്തി. 40 ലക്ഷം രൂപയുടെ 815 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. ദുബായിൽ നിന്നായിരുന്നു വിമാനമെത്തിയത്. സ്വർണവുമായെത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.
Comments