പാലക്കാട്: കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്ന് ഒറ്റപ്പാലം നഗരസഭ. 54 പന്നികളെയാണ് കൊന്നത്. നഗരസഭാ കൗൺസിലർമാരുടെ പരാതികളെ തുടർന്ന് പന്നികളെ വെടിവെയ്ക്കാൻ അനുവാദമുളള ഷൂട്ടർമാരുടെ സഹായത്തോടെ ആയിരുന്നു നടപടി.
നഗരസഭയുടെ ഷൂട്ടിങ് പാനലിലുള്ള സി. സുരേഷ് ബാബു, വി ദേവകുമാർ, വിജെ ജോസഫ്, എൻ. അലി, വി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പന്നികളെ വകവരുത്തിയത്. ചോക്കോട് മാരായംകുന്ന്, കൊടിക്കാംകുന്ന്, എന്നീ പ്രദേശങ്ങളിൽ നിന്നുളള പന്നികളെയാണ് കൊന്നൊടുക്കിയത്. ഈ മേഖലകളിൽ സ്ഥിരമായി പന്നിശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
Comments