കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിനെതിരെ കേസ് എടുത്ത് എക്‌സൈസ്. ലഹരി ഉപയോഗം പ്രോത്സാഹിഹപ്പിച്ചെന്ന പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ച റിലീസ് ചെയ്ത ഒമർ ലുലുവിന്റെ പുതിയ സിനിമയായ നല്ല സമയത്തിന്റെ ടീസറിൽ മാരക ലഹരിമരുന്ന് ആയ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സ്വദേശി പരാതിയുമായി എക്‌സൈസിനെ സമീപിച്ചത്. കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.സുധാകരനാണ് കേസ് എടുത്തത്. ഒമർ ലുലുവിന് പുറമേ സിനിമയുടെ നിർമ്മാതാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. അബ്കാരി, എൻഡിപിഎംസ് നിയമങ്ങൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്ന നല്ല സമയത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതിൽ മുഴുനീളം കഥാപാത്രങ്ങൾ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആണ് ഉള്ളത്. ഇതിനൊപ്പം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് പരാതി ഉയർന്നത്.
Comments