മലപ്പുറം: സംസ്ഥാനത്തെ സ്വർണക്കടത്ത് കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. വിദേശത്ത് നിന്നും എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.
മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1162 ഗ്രാം സ്വർണവും പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിതമാക്കിയ സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു.
കസ്റ്റംസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. വിശദമായി നടത്തിയ ദേഹപരിശോധയിൽ സ്വർണം ലഭിക്കുകയായിരുന്നു. നാല് ക്യാപ്സ്യൂളുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ ജാഫറിനെ ചോദ്യം ചെയ്തുവരികയാണ്.
Comments