ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സനാതന ധർമ്മത്തിലേക്ക് മടങ്ങി നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ കുടുംബം. ശേഖരൂപുരം ഖദിം ബസ്തി സ്വദേശിയായ റഹ്മാനും കുടുംബവുമാണ് ഹിന്ദു മതം സ്വീകരിച്ചത്. സ്വന്തം കുടുംബത്തിലേക്ക് തിരികെയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് റഹ്മാനും കുടുംബവും വ്യക്തമാക്കി.
റഹ്മാൻ ഭാര്യ ഷഹീൻ, മകൾ അയത്ത് എന്നിവരാണ് ഹിന്ദു മതം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം അവാസ് വിസാകിലെ ശിവക്ഷേത്രത്തിൽ എത്തിയായിരുന്നു സനാതന ധർമ്മത്തിലേക്ക് മടങ്ങിയത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ആചാര്യൻ പണ്ഡിറ്റ് പ്രസഹത് വശിഷ്ഠ് നേതൃത്വം നൽകി. ഹിന്ദു മതം സ്വീകരിച്ച റഹ്മാൻ പേര് രാമൻ എന്നാക്കി. ഷഹീൻ ഹരിയാൻ എന്ന പേരും, അയത് മുസ്കാൻ എന്ന പേരും സ്വീകരിച്ചു. വിവിധ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കാളികളായിരുന്നു.
വർഷങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹവും കുടുംബവും നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ഇസ്ലാം മതം സ്വീകരിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലയിൽ താമസിച്ചിരുന്ന ഇവർ നിലനിൽപ്പിന് വേണ്ടിയായിരുന്നു മതം മാറിയത്. എന്നാൽ ഇസ്ലാം മതത്തിൽ തുടരാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ഇവർ വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വന്തം മതത്തിലേക്ക് മടങ്ങുകയായിരുന്നു.
Comments