ജയ്പൂർ: അതിശൈത്യത്തിൽ നടുങ്ങി രാജസ്ഥാൻ. മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജസ്ഥാനിലെ ഫത്തേപൂരിൽ നേരിട്ടത്. തിങ്കളാഴ്ച രാത്രിയാണ് -1 താപനില രേഖപ്പെടുത്തിയത്. ചുരുവിൽ -0.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അതിശൈത്യമായതോടെ പല മേഖലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, വടക്കൻ രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസം തണുപ്പ് വളരെ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത തണുപ്പും മൂടൽ മഞ്ഞുമാണ് അനുഭവപ്പെട്ടത്. ശീതക്കാറ്റ് വീശുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Comments