വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കി, അഡ്മിന്റെ നാവ് മുറിച്ചെടുത്ത് പ്രതികാരം ചെയ്ത് യുവാക്കൾ

Published by
Janam Web Desk

മുംബൈ – വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് അഡ്മിന്റെ നാവ് മുറിച്ചെടുത്തു. മഹാരാഷ്‌ട്രയിലെ ഫുർസും​ഗിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് ഇരയായ യുവാവിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൗസിം​ഗ് സൊസൈറ്റിയിലെ അം​ഗങ്ങളെ ചേർത്ത് ഇവർ ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ മോശം മെസേജുകൾ അയച്ചതിനെ തുടർന്ന് പ്രതികളിൽ  ഒരാളെ ​ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് പ്രതി ഇയാൾക്ക് മെസേജ് അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതോടെ അക്രമികൾ അഡ്മിന്റെ ഓഫീസിലെത്തി ബഹളം വെയ്‌ക്കുകയായിരുന്നു. ​ഗ്രൂപ്പ് ക്ലോസ് ചെയ്തെന്ന് ഇയാൾ പറഞ്ഞതോടെ ഇവർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് നാക്ക് മുറിച്ചെടുത്തത്.

ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ച് നാവ് തുന്നിച്ചേർത്തെങ്കിലും പരിക്ക് ​ഗുരുതരമാണ്.

Share
Leave a Comment