ലോഹിതദാസ് കണ്ടെത്തിയതാണ് ഉണ്ണിയെ; ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; ഉണ്ണിയെ വച്ച് പടം പിടിക്കാൻ മടിച്ച പ്രൊഡ്യൂസർ, ഇന്ന് ഉണ്ണിയോട് കഥ പറയാൻ ക്യൂ നിൽക്കുന്നു; ഇതാണ് മാസ് എൻട്രി..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലോഹിതദാസ് കണ്ടെത്തിയതാണ് ഉണ്ണിയെ; ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; ഉണ്ണിയെ വച്ച് പടം പിടിക്കാൻ മടിച്ച പ്രൊഡ്യൂസർ, ഇന്ന് ഉണ്ണിയോട് കഥ പറയാൻ ക്യൂ നിൽക്കുന്നു; ഇതാണ് മാസ് എൻട്രി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ മലയാള സിനിമയ്‌ക്ക് അകത്തും പുറത്തും ഉണ്ണി മുകുന്ദൻ എന്ന പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. കെട്ടിച്ചമച്ച വിവാദങ്ങൾക്കിടയിലും പരിഹാസങ്ങൾക്കും മാറ്റി നിർത്തലുകൾക്കും നടുവിൽ തന്റേതായ ഒരിടം മലയാള ചലച്ചിത്ര മേഖലയിലും മലയാളി സിനിമാ പ്രേക്ഷകർക്കുള്ളിലും ഉണ്ണി മുകുന്ദൻ സ്വന്തമാക്കി. ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ എന്ന നടന്റെ വളർച്ചയുടെ ഓരോ പടിയും കൃത്യമായി വിവരിച്ചു കൊണ്ട് പ്രശംസിക്കുകയാണ് മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകനും ഉണ്ണിയുടെ സുഹൃത്തുമായ വിഷ്ണു മോഹൻ.

ഒറ്റപ്പെടുത്തലുകൾ, വിവാദങ്ങൾ, സംഘർഷങ്ങൾ, ആക്ഷേപങ്ങൾ എന്നിങ്ങനെയെല്ലാം തരണം ചെയ്തും എഴുതിത്തള്ളിയിടത്തു നിന്ന് സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ടാണ് ഉണ്ണി മുകുന്ദൻ വിജയം നേടുന്നതെന്ന് വിഷ്ണു പറയുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിൽ ഉണ്ണിയാണ് നായകൻ എങ്കിൽ ചിത്രം നിർമ്മിക്കാനില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസേഴ്സ് ഉണ്ണിയോട് കഥ പറയാൻ ഇപ്പോൾ ക്യൂ നിൽക്കുകയാണ്. സിനിമ ഇൻഡസ്ട്രിയെ കുറിച്ചുള്ള മുൻകാലങ്ങളിലെ ഉണ്ണിയുടെ അറിവില്ലായ്മ മറ്റുള്ളവർ മുതലെടുത്തതാവാം ഉണ്ണിയുടെ ഉയർച്ച താമസിച്ചതെന്നും വിഷ്ണു ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

വിഷ്ണു മോഹന്റെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

നമസ്കാരം, സാധാരണ എന്റെ ചിന്തകളോ അഭിപ്രായങ്ങളോ ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറില്ല. എന്നാൽ ഇന്ന് ഞാൻ എഴുതുന്നത് എന്നെ പോലെ മറ്റൊരാൾക്ക് ഈ കാര്യങ്ങൾ പറയാൻ പറ്റില്ല എന്നുള്ളത് കൊണ്ടാണ്. ഞാൻ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട് എന്നെങ്കിലും ഉണ്ണിയുടെ ജീവിതം നമുക്ക്‌ സിനിമയാക്കണമെന്ന്‌. കാരണം കൊമേർഷ്യൽ സിനിമയ്‌ക്ക് വേണ്ട എല്ലാ ചേരുവകളും ഇത്രത്തോളം സ്വന്തം ജീവിതത്തിൽ ഉള്ള വേറെ ഏതെങ്കിലും നടൻ ഇപ്പോഴത്തെ തലമുറയിൽ ഉണ്ടോ എന്ന് സംശയം ആണ്. ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിലേയ്‌ക്ക് ട്രെയിൻ കയറി വന്നത് തനിക്ക്‌ ഇവിടെ ഒരു സ്ഥാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെ ആണ്. മലയാള സിനിമ ഉണ്ണിക്ക്‌ ഒരു തുടക്കകാരനും കൊടുത്തിട്ടില്ലാത്ത അത്ര ഗംഭീര വരവേൽപ്പാണ് നൽകിയതും. പക്ഷെ, പിന്നീട് നടന്നതൊക്കെ സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു.

കരിയറിന്റെ പ്രധാനപ്പെട്ട 10 വർഷങ്ങൾ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ പോയി. അതിനു കാരണം, ഒരു പക്ഷെ സിനിമ ഇൻഡസ്ട്രിയെ കുറിച്ചുള്ള ഉണ്ണിയുടെ അറിവില്ലായ്മ മറ്റുള്ളവർ മുതലെടുത്തതും ഉണ്ണിയുടെ തികച്ചും സ്ട്രൈറ്റ് ഫോർവേഡ് ആയ സ്വഭാവം ഉൾകൊള്ളാൻ പലർക്കും കഴിയാതെ പോയതും ആകാം എന്നാണ് എന്റെ വിലയിരുത്തൽ. ഈ ഒരു കാലയളവിൽ തന്നെ ഉണ്ണി നായകനായും, വില്ലനായും, സഹനടനായും സിനിമയിൽ നിലനിൽക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ നടത്തുണ്ടായിരുന്നു. 2018-ൽ ആണ് ഞാൻ ഉണ്ണിയോട് മേപ്പടിയാൻ കഥ പറയുന്നത്. അതും തികച്ച് യാദൃച്ഛികമായിട്ടാണ് ഉണ്ണിയുടെ അടുത്ത് എത്തുന്നതും. ഉണ്ണി ചെയ്യാം എന്ന്‌ ധാരണയായ ശേഷമാണ് ശരിക്കും ഞാൻ സമ്മർദ്ദത്തിൽ ആകുന്നത്. എന്നോട് അടുപ്പമുള്ള ഇൻഡസ്ട്രിയിൽ തന്നെ ഉള്ള പലരും ഈ സ്റ്റോറി ഉണ്ണി ചെയ്താൽ ശരിയാകുമോ മറ്റാരെയെങ്കിലും സമീപിച്ചുകൂടെ എന്ന് പറഞ്ഞിരുന്നു. അന്ന് ഒരു മസിൽമാൻ ഇമേജ് ഉണ്ടായിരുന്ന ഉണ്ണി ആയതുകൊണ്ട് അവരുടെ ആശങ്ക ഏറക്കുറെ ശരിയും ആയിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാനുള്ള ഉണ്ണിയുടെ താല്പര്യവും, സപ്പോർട്ടും, എന്തും ചെയ്യാനുള്ള ഡെഡിക്കേഷനും കണ്ടപ്പോൾ ഇനി ഇത് ഉണ്ണിയെവച്ചുതന്നെ ചെയ്യുന്നുള്ളൂ എന്ന്‌ ഞാൻ തീരുമാനിക്കുകയായിരുന്നു.

മേപ്പടിയാൻ അനൗൺസ് ചെയ്ത ശേഷവും പ്രൊഡക്ഷൻ സംബന്ധമായി കുറച്ച് മാറ്റങ്ങൾ പിന്നീട് സംഭവിച്ചു. അപ്രതീക്ഷിതമായി കൊറോണ വന്നു, ഉണ്ണി പ്രൊഡക്ഷൻ ഏറ്റെടുക്കുന്നതിന് മുമ്പ് മറ്റു ചില പ്രൊഡ്യൂസർസിനെയും ഞാൻ സമീപിച്ചിരുന്നു. എല്ലാവരുടെയും പ്രശ്നം ആക്ഷൻ സിനിമ ചെയ്യുന്ന ഉണ്ണി ഇത് എങ്ങനെ ചെയ്യും എന്നുള്ളതും പിന്നെ ഉണ്ണിയുടെ സാറ്റലൈറ്റ് വാല്യൂവും ആയിരുന്നു. പോരാത്തതിന് ഞാൻ ഒരു പുതിയ സംവിധായകനും. ഞങ്ങളെ വിശ്വാസത്തിലെടുക്കാൻ ആരും അന്ന് ഉണ്ടാകാതിരുന്നത് കൊണ്ടാണ് പിന്നീട് മേപ്പടിയാൻ ഉണ്ണി പ്രൊഡ്യൂസ് ചെയ്യുന്നതും. ഉണ്ണി എന്ന ആക്ടറിന്റെ ബിസിനസ് വാല്യൂ, സിനിമകളുടെ ട്രാക്ക് റെക്കോർഡ്‌സ് ഇതൊക്കെ സ്വാ-ന് ആണ് എല്ലാ ബിസിനസ്സുകളും നടക്കുന്നത്. തുടർന്ന് വന്ന ഷഫീഖിന്റെ സന്തോഷം ബിഫോർ റിലീസ് എല്ലാ ബിസിനസ്സുകളും നടന്നു ടേബിൾ പ്രോഫിറ്റ് ആയി. പക്ഷെ ഇന്നിപ്പോൾ കഥ മാറി.

മാളികപ്പുറം എന്ന ഉണ്ണിയുടെ സിനിമ മലയാളത്തിലെ ഏറ്റവും വലിയ പടങ്ങൾ ചെയ്യുന്ന ആന്റോ ചേട്ടൻ പ്രൊഡ്യൂസ് ചെയ്യുന്നു. ചിത്രം റിലീസ് മുമ്പ് തന്നെ വലിയ തുകയ്‌ക്ക് ബിസിനസ് ആകുന്നു. ചിത്രം ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു. റിലീസിന് ശേഷവും വലിയ ബിസിനസ് ഓഫറുകൾ സിനിമക്ക്‌ വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ ഉണ്ണിയെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള പോസ്റ്റുകൾ കൊണ്ട് നിറയുന്നു. മസിൽ മാത്രമേ ഉള്ളൂ അഭിനയിക്കാൻ അറിയില്ല എന്ന്‌ എന്നോട് തന്നെ പറഞ്ഞവർ ഉണ്ണിയുടെ ആക്റ്റിംഗിനെ കുറിച്ചും സ്ക്രീൻ പ്രസൻസിനെക്കുറിച്ചും വാചാലമായി സംസാരിക്കുന്നു. 3 കോടിയുടെ മേപ്പടിയാൻ ചെയ്യാൻ ധൈര്യം കാണിക്കാത്തവർ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ണിയെ സമീപിക്കുന്നു. ഉണ്ണി അല്ലാതെ മറ്റാരെയെങ്കിലും വച്ച് ഈ സിനിമ ചെയ്യാൻ നിനക്കു പ്ലാൻ ഉണ്ടെങ്കിൽ പറ നമുക്ക് ചെയ്യാം എന്ന്‌ പറഞ്ഞ പ്രൊഡ്യൂസർ ഉണ്ണിയോട് കഥപറയാൻ എന്നെ തന്നെ വിളിക്കുന്നു. അതെ…ഉണ്ണിയും ഇന്ന് മലയാള സിനിമയിലെ ഒരു ബാങ്കബിൾ സ്റ്റാർ ആയി.

ഒരു സിനിമ ഹിറ്റ് അടിച്ചാൽ ഉണ്ണിയുടെ കരിയർ മാറും എന്ന്‌ ഒരുപാടുപേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …അതെ ഇനി ഉണ്ണിയുടെ സമയം ആണ്. ഉണ്ണിയുടെ സിനിമ ഇറങ്ങുമ്പോൾ നെഗറ്റീവ്സ് പറയാൻ പോലും മിനകെടാതിരുന്നവർ ഇന്ന് എല്ലാ വശവും ഇഴകീറി പരിശോധിച്ച് റിവ്യൂ പറയുന്ന തിരക്കിൽ ആണ്. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന, മാദ്ധ്യമ ശ്രദ്ധ കിട്ടുന്ന മലയാളത്തിലെ യുവതാരം ഉണ്ണി തന്നെ ആണ്. പലരും എഴുതിക്കണ്ടു ഉണ്ണി ഒരു സൂപ്പർസ്റ്റാർ ആയികൊണ്ടിരിക്കുകയാണെന്ന്. അതെ അങ്ങനെ ഒരു പദവി ഉണ്ടെങ്കിൽ ഉണ്ണി അതിൽ എത്തിച്ചേരും എന്നതിൽ എനിക്ക് സംശയം ഇല്ല. കാരണം മലയാള സിനിമയിലെ ഒരു പെർഫെക്റ്റ് ഹീറോ മെറ്റീരിയൽ തന്നെ ആണ് ഉണ്ണി മുകുന്ദൻ. 10 വർഷത്തിനിടയിൽ ഒറ്റപ്പെടുത്തൽ, വിവാദങ്ങൾ, സംഘർഷങ്ങൾ, ആക്ഷേപങ്ങൾ, വ്യവഹാരങ്ങൾ, എല്ലാം തരണം ചെയ്ത് എഴുതിത്തള്ളിയിടത്തുനിന്നു സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ഒരാൾ തിരിച്ചുവന്ന് എനിക്കും ഇവിടെ ഒരു സ്ഥാനം ഉണ്ട് എന്ന്‌ തെളിയിച്ചാൽ സിനിമയിൽ ഹീറോയുടെ മാസ്സ് എൻട്രി എന്നൊക്കെ പറയുന്ന പോലെ ഇത് തന്നെയാണ് ഉണ്ണി മുകുന്ദൻ എന്ന സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്. ഇതിലും വലിയൊരു കംബാക് സ്വപ്നങ്ങളിൽ മാത്രം. ലോഹിതദാസ് എന്ന അതുല്യ പ്രതിഭ കണ്ടെത്തിയതാണ് ഉണ്ണിയെ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയാണ് ….ഉണ്ണിയുടെ വിജയങ്ങൾ കണ്ടു അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും. ഉണ്ണിയുടെ വലിയ വിജയങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ മറ്റാരേക്കാളും സന്തോഷം എനിക്ക് തന്നെയാണ്. കാരണം എനിക്കും അതിന്റെ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ. ഉണ്ണി വളരുംതോറും എന്നെ പോലെ ഉണ്ണിയെ സമീപിക്കുന്ന സംവിധായകരുടെ ഉത്തരവാദിത്തവും കൂടുകയാണ് ഉണ്ണിയെ വച്ച് മികച്ച സിനിമ ചെയ്യാൻ. ഞാനും കാത്തിരിക്കുകയാണ് നമ്മുടെ അടുത്ത പടത്തിനായി.

Tags: malayalam filmUnni Mukundanmeppadiyanvishnu mohanMalikappuram
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies