പാലക്കാട്: മുൻമന്ത്രി എംഎം മണിയെ പൊട്ടനെന്ന് വിളിച്ച് പരിഹസിച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ബഫർ സോൺ വിഷത്തിൽ സൈലന്റ് വാലി ഓഫീസിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിലായിരുന്നു പാലക്കാട് എംപിയുടെ പരാമർശം. ഉപഗ്രഹ സർവേയിൽ പീച്ചി ഡാം കാണുന്നില്ലെന്ന വിഷയം സംസാരിക്കുമ്പോഴായിരുന്നു വികെ ശ്രീകണ്ഠൻ എംപിയുടെ പരാമർശം.
‘ബഫർസോൺ ഇല്ലാത്തതിനാലാണ് കേരളത്തിൽ പ്രളയമുണ്ടായതെന്നാണ് പറയുന്നത്. എന്നാൽ അതായിരുന്നില്ല ശരിക്കും കാരണം. ഇന്നത്തെ മന്ത്രിമാർക്ക് എന്തറിയാം എന്നാലോചിച്ച് പൊട്ടനായ മണി ചിരിക്കുകയാണ്. അന്ന് മന്ത്രിയായിരുന്ന മണി ഡാം എല്ലാം തുറന്നുവിട്ടാണ് ഇത്രയും വിനാശം വരുത്തിവെച്ചത്’ എന്നായിരുന്നു എംപിയുടെ പരാമർശം. പീച്ചി ഡാം ബഫർ സോണിൽ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠന്റെ പരാമർശം.
Comments