കോഴിക്കോട്: അദ്ധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അദ്ധ്യാപകൻ മർദ്ദിച്ചത്. സ്കൂളിലെ അറബിക് അദ്ധ്യാപകൻ കമറുദ്ദീനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുക്കം പോലീസാണ് കേസെടുത്തിരിക്കുന്നത്. 9-ാം ക്ലാസുകാരൻ മാഹിനാണ് മർദ്ദനമേറ്റതെന്നാണ് വിവരം. മാഹിന്റെ തോളിലെ പേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്ലാസിൽ എഴുന്നേറ്റ് നിന്നുവെന്നതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. സ്കൂളിന്റെ വരാന്തയിലൂടെ പോകുകയായിരുന്ന കമറുദ്ദീൻ ക്ലാസിലേക്ക് നോക്കിയപ്പോൾ മാഹിൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments