കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. 945 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 925 പോയിന്റോടെ കണ്ണൂരും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും രണ്ടാം സ്ഥാനത്ത് എത്തി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
പാലക്കാട് ഗുരുകുലം സ്കൂളിനാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതെത്തിയിരിക്കുന്നത്. പത്താം തവണയാണ് ഗുരുകുലം സ്കൂൾ നേട്ടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Comments