ബെയ്ജിങ്: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ചൈനയിലെ ജിയാൻസി പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്.
മൂടൽമഞ്ഞിനെ തുടർന്ന് ട്രാഫിക് രൂപപ്പെടുകയും ഇത് വാഹനാപകടത്തിൽ കലാശിക്കുകയുമായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വാഹനാപകടത്തിന്റെ വ്യക്തമായ കാരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം അപകടത്തെക്കുറിച്ച് വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് പോയിരുന്ന സംഘത്തിൽപ്പെട്ടവരാണ് മരിച്ചവരിൽ ഭൂരിഭാഗമാളുകളും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു ട്രക്ക് ഇടിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
Comments