കൊച്ചി:മെട്രോയിലെ പില്ലറിലുണ്ടായ വിള്ളൽ ആശങ്കയാകുന്നു. എന്നാൽ വിള്ളലുണ്ടായത് ബലക്ഷയം മൂലമല്ലെന്ന് കെഎംആർഎൽ പ്രതികരിച്ചു.
കൊച്ചി മെട്രോയുടെ ആലുവയിലുള്ള പില്ലറിലാണ് വിള്ളലുണ്ടായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ. ആലുവ ബൈപ്പാസിനോട് ചേർന്നുള്ള 44-ാം നമ്പർ തൂണിന്മേലാണ് സംഭവം.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിള്ളലുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാളുകൾ കഴിയുന്തോറും വിള്ളൽ ക്രമേണ വർധിച്ച് വരികയാണെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം വിള്ളൽ നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും പരിശോധനയിൽ ബലക്ഷയമില്ലെന്ന് തെളിഞ്ഞതായും മെട്രോ അധികൃതർ വ്യക്തമാക്കി.
Comments