സന്നിധാനം: ശബരിമല ദർശനം നടത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. അയ്യപ്പനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഭാരതത്തിന്റെ നന്മയ്ക്കായി മനമുരുകി പ്രാർത്ഥിച്ചെന്നും അദ്ദേഹം ജനം ടീവിയോട് പറഞ്ഞു. അയപ്പ ഭക്തർക്ക് എല്ലാ വിധത്തിലുള്ള സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്കും കേരളാ പോലീസിനും ആയിരക്കണക്കിന് വരുന്ന വോളണ്ടിയർമാർക്കും അണ്ണാമലൈ നന്ദി പറഞ്ഞു.
‘എല്ലാ വർഷത്തെയും പോലെ ഈ വർഷവും അയ്യപ്പനെ ദർശിക്കാൻ സാധിച്ചു. ശബരിമലയിൽ ദർശനം നടത്താൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജനങ്ങൾക്ക് എല്ലാം നല്ലത് സംഭവിക്കണം. ഭാരത്തിന്റെ പ്രധാനമന്ത്രിക്കു വേണ്ടിയും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കു വേണ്ടിയും മനസ്സുരുകി പ്രാർത്ഥിച്ചു. 2023 വർഷം എല്ലാവർക്കും നല്ല ഒരു വർഷമായി മാറട്ടെ’.
‘ഓരോ വർഷവും ഞാൻ ശബരിമലയിൽ ദർശനം നടത്താറുണ്ട്. പോലീസ് സേനയും സിആർപിഎഫും ആയിക്കണക്കിന് വോളണ്ടിയർമാരും അവരുടെ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നു. 50 ദിവത്തോളമായി ശബരിമലയിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നവരുണ്ട്. അയ്യനെ കണ്ടു വണങ്ങാൻ വരുന്ന തീർത്ഥാടകർക്ക് ഒരു നേരം പോലും മുടങ്ങാതെ അഖിലഭാരതീയ അയ്യപ്പ സേവാസംഘം ഭക്ഷണം നൽകുന്നു. അവർക്ക് നല്ലത് വരട്ടെ. ജനം ടീവിയുടെ പ്രേക്ഷകർക്കും കോടിക്കണക്കിന് അയപ്പ ഭക്തർക്കും നന്ദി’ എന്നും അണ്ണാമലൈ പറഞ്ഞു.
Comments