ശ്രീനഗർ: മൂന്ന് സൈനികർക്ക് വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ്വാരയിലെ മച്ചൽ സെക്ടറിലാണ് ദാരുണ സംഭവമുണ്ടായയത്. ആഴത്തിലുള്ള മലയിടുക്കിലേക്ക് കാൽ വഴുതി വീണാണ് സൈനികർ വീരമൃത്യു വരിച്ചത്. മൂന്നു പേരും ദോഗ്ര റെജിമെന്റിന്റെ 14-ാം ബറ്റാലിയനിൽ നിന്നുള്ളവരായിരുന്നു.
ഓപ്പറേഷനിലിടയിൽ ആയിരുന്നു മൂവർ സംഘം ആഴത്തിലുള്ള മലയിടുക്കിലേക്ക് വഴുതിവീണതെന്ന് സേന അറിയിച്ചു. പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായിരുന്നതയാണ് വിവരം. സൈനികരുടെ മൃതശരീരം കണ്ടെടുത്തതായി സേന വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Comments