തിരുവനന്തപുരം : ഇരുതലമൂരിയുമായെത്തിയ രണ്ട് യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതലമൂരിയാണ് യുവാക്കൾ പിടിയിലായത്. കരിക്കം വിതിത്,പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. അന്തർ സംസ്ഥാന ബസുകളിൽ നടത്തിയപരിശോധനയിലാണ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്നു വാങ്ങിയ ഇരുതലമൂരിയെ ബാഗിലാക്കിയാണ് ഇവർ തിരുവനന്തപുരത്തേക്കു യാത്ര ചെയ്തത്. അമരവിള ചെക്പോസ്റ്റിൽവെച്ച് പരിശോധനയ്ക്കായി എക്സൈസ് ഉദ്യോഗസ്ഥർ ബാഗെടുത്തപ്പോൾ തന്നെ ബാഗിനുള്ളിൽ പാമ്പാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതികളെയും പാമ്പിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി.
Comments