ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര (പിഎംആർബിപി) ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംവദിക്കും. ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചാണ് പരിപാടി നടക്കുക.
ഇന്നോവേഷൻ, സാമൂഹ്യ സേവനം, സ്കോളസ്റ്റിക്, സ്പോർട്സ്, ആർട്ട് & കൾച്ചർ, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്രസർക്കാർ കുട്ടികൾക്ക് പിഎംആർബിപി അവാർഡ് നൽകിവരുന്നത്.
ഈ വർഷം, ബാലശക്തി പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ അവാർഡ് ജേതാക്കൾ എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കും. പിഎംആർബിപിയുടെ ഓരോ അവാർഡ് ജേതാവിനും ഒരു മെഡലും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസുമാണ് നൽകുക. സർട്ടിഫിക്കേറ്റും നൽകുന്നു.
Comments