എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ വീണ്ടും രാജ്യത്തിന് അഭിമാനമാകുന്നു. സിനിമയിൽ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു.. എന്ന ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചു. ആർആർആറിലെ അതിമനോഹരമായ ഈ ഗാനത്തിന് നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌കറിലേക്കുള്ള നാമനിർദേശം. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
Leave a Comment