ചെന്നൈ: ആത്മീയാചാര്യനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിൽ വച്ചായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് യാത്ര സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.
രാവിലെ 10.30ഓടെ ഒക്കിയം സർക്കാർ സ്കൂൾ മൈതാനത്താണ് സ്വകാര്യ ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശ്രീ ശ്രീ രവിശങ്കർ ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.
കാലാവസ്ഥ അനുകൂലമായതിന് ശേഷം ഈറോഡിൽ നിന്ന് രവിശങ്കറും സംഘവും യാത്ര പുനരാരംഭിച്ചതായി കളക്ടർ എംആർ എച്ച് കൃഷ്ണനുണ്ണി അറിയിച്ചു. 11.15ന് തിരുപ്പൂരിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. യാത്ര മുടങ്ങി ഈറോഡിൽ നിൽക്കവെ അദ്ദേഹത്തെ കാണാനെത്തിയ പ്രദേശവാസികളോട് ഏറെ നേരം സംവദിച്ചതിന് ശേഷമാണ് രവിശങ്കർ മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലെ കാംഗേയത്തിലേക്ക് യാത്ര പോകവെയായിരുന്നു സംഭവം.
Comments