കേപ്ടൗൺ: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഉയർത്തി ഇന്ത്യൻ പെൺപുലികൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തറപറ്റിച്ചാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റണ്ണിന് ഇന്ത്യ പുറത്താക്കി. 69 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13 -ാം ഓവറിന്റെ അവസാന പന്തിൽ വിജയം കൈവരിക്കുകയായിരുന്നു.
𝗖.𝗛.𝗔.𝗠.𝗣.𝗜.𝗢.𝗡.𝗦! 🏆🎉
Meet the winners of the inaugural #U19T20WorldCup
INDIA 🇮🇳 #TeamIndia pic.twitter.com/ljtScy6MXb
— BCCI Women (@BCCIWomen) January 29, 2023
ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നിരയെ ടിടാസ് സാധു, അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നേടി എറിഞ്ഞു വീഴ്‌ത്തി. മന്നത് കശ്യപ്, ഷെഫാലി വർമ, സോനം എന്നിവർ ഓരോ വിക്കറ്റുകളും നേടി. ഇംഗ്ലാണ്ട് നിരയിൽ ന്യാംഹ് ഹോളണ്ട്, റ്യാന, അലക്സ, സോഫിയ എന്നിവർക്ക് മാത്രമേ രണ്ടക്കം പിന്നിടാൻ സാധിച്ചുള്ളു. 24 പന്തിൽ 19 റൺസ് നേടിയ റ്യാന മക്ഡൊണാൾഡ് ആണ് ഇംഗ്ലീഷ് ടോപ് സ്‌കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ ഷെഫാലി വർമ 15ഉം ശ്വേത ഷെഹ്രാവത് അഞ്ച് റൺസും സൗമ്യ തിവാരി, ഗോങ്കാടി തൃഷ എന്നിവർ 24 റൺസ് വീതവും നേടി. ഹന്ന ബേക്കർ, ഗ്രേസ്, അലക്സ എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
ന്യൂസിലാൻഡിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് വിജയിച്ച് സെമിയിൽ കടന്നുകൂടി.
Comments