ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. ബജറ്റിലെ രണ്ട് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതെന്നാണ് യൂസഫലി പറഞ്ഞത്.
നവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്നാണ് രാജ്യസഭാംഗം രജീവ് ചന്ദ്രശേഖർ പറഞ്ഞത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രരനും ബജറ്റിനെ കുറിച്ച് പ്രതികരണവുമായെത്തിയിരുന്നു. കേന്ദ്ര ബജറ്റ് സമസ്ത മേഖലകളെ സ്പർശിക്കുന്നതാണെന്നും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Comments