തിരുവനന്തപുരം: എകെജി സ്മൃതി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടിരൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണൂർ പെരളശേരിയിലെ മ്യൂസിയത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെമ്പഴന്തി ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിന് 35 ലക്ഷം രൂപയും നീക്കിവെച്ചു.
മക്രേരി വില്ലേജിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത 3.21 ഏക്കറിലാണ് എകെജി സ്മൃതി മ്യൂസിയം നിർമ്മിക്കുന്നത്. 2018 ൽ ബജറ്റിൽ സ്മാരക മ്യൂസിയത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. പതിനായിരം ചതുരശ്ര അടിയിൽ ഇരുനില കെട്ടിടവും ആധുനികമായ ഏഴ് ഗാലറികളുമുള്ള പ്രദർശന സംവിധാനങ്ങളും ഉൾപ്പെട്ടതാണ് സ്മൃതി മ്യൂസിയം.
ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവാണ് എകെജിയെന്നും പാവങ്ങളുടെ പടത്തലവനെന്നാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാൽ പരാമർശിച്ചു.
Comments