വാഷിംഗ്ടൺ: ചൈനീസ് ചാര ബലൂൺ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ ചൈനയോട് അമേരിക്ക അതൃപ്തി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുളള നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ചൈനീസ് ചാരബലൂൺ വ്യോമാതിർത്തിയിൽ കാണപ്പെട്ടതായും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, ഇന്ന് തുടങ്ങാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി.
പെന്റഗൺ റിപ്പോർട്ടിന് പിന്നാലെ രഹസ്യങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ബലൂൺ വ്യോമാതിർത്തിയിൽ എത്തിയതെന്ന ആരോപണം അമേരിക്ക ഉന്നയിച്ചു. രാജ്യത്തെ ആണവമിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാൽസ്ട്രോം വ്യോമസേന ആസ്ഥാനം സ്ഥിതി ചെയ്യുന്ന മൊണ്ടാനയിലാണ് ആദ്യം ബലൂൺ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ബലൂൺ വെടിവെക്കാൻ തീരുമാനിച്ചെങ്കിലും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നീക്കത്തിൽ നിന്ന് തൽക്കാലം വിട്ടു നിൽക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി..
ചാരബലൂൺ അതിർത്തിയിൽ ഇപ്പോഴും ഉണ്ടെന്നും നിരീക്ഷണം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗ് ജനറൽ പാറ്റ് റൈഡർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബലൂൺ കുറച്ച് ദിവസത്തേക്ക് അമേരിക്കയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബലൂൺ നിലവിൽ കിഴക്കോട്ട് നീങ്ങികൊണ്ടിരിക്കുന്നെന്നും പാറ്റ് വ്യക്തമാക്കി.
Suspected Chinese surveillance balloon expected to be over US for few days: Pentagon
Read @ANI Story | https://t.co/61fQlDWzdo#Pentagon #US #China #surveillanceballoon pic.twitter.com/gEYTxcaB8H
— ANI Digital (@ani_digital) February 4, 2023
ബലൂൺ വ്യോമാതിർത്തി ലംഘിച്ചതിൽ ചൈന ക്ഷമ ചോദിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. വ്യോമാതിർത്തി കടന്ന ബലൂണിന്റെ സാന്നിധ്യം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്‌ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ്. അംഗീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ബലൂണെന്നും ചൈനയുടെ അവകാശവാദം. ഈ ബലൂണ്‍ ചാര പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നതാണെന്ന വിവരങ്ങളും ഉണ്ട്. രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള വിവരങ്ങൾ ചോർത്താൻ ഈ ബലൂണുകളിലൂടെ കഴിയില്ലെന്നും. ബലൂൺ യുഎസ് വ്യോമാതിർത്തി ലംഘിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.
Another Chinese spy balloon flying over Latin America, says Pentagon
Read @ANI Story | https://t.co/mLKhtBOGbJ#China #spyballoon #LatinAmerica #PENTAGON pic.twitter.com/Ttn9FvkCWj
— ANI Digital (@ani_digital) February 4, 2023
Comments