ഇടുക്കി: മൂന്നാറിൽ വീണ്ടും ബാലവിവാഹം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ വരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 17 വയസുള്ള പെൺകുട്ടിയെ 26-കാരനാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദേവികുളം കുറ്റിയാർവാലി സ്വദേശിക്കെതിരെയാണ് പോക്‌സോ, ബലാത്സംഗം എന്നീ വകുപ്പുകൽ പ്രകാരം കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ അമ്മയോടൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ദിവസം ഇടമലക്കുടിയിലും ബാലവിവാഹം റിപ്പോർട്ട് ചെയ്തിരുന്നു. 47-കരൻ 16-കാരിയെ വിവാഹം ചെയ്ത സംഭവമായിരുന്നു പുറത്തുവന്നത്. അതിർ്ത്തി ഗ്രാമങ്ങളും വനവാസി മേഖലകളും കേന്ദ്രീകരിച്ച് .ബാലവിവാഹങ്ങൾ നടക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ടെങ്കിലും പരാതി ലഭിക്കാത്തത് പോലീസിനെയും ശിശു ക്ഷേമ സമിതിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Comments