ക്വാലാലംപൂർ: തൈപ്പൂയ മഹോത്സവം ആഘോഷിച്ച് മലേഷ്യൻ ഹൈന്ദവ വിശ്വാസികൾ. മലേഷ്യയിലെ ഹൈന്ദവരുടെ പ്രധാന ഉത്സവമാണ് തൈപ്പൂയം. ക്വാലാലംപൂരിലെ ബട്ടു ഗുഹകളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനകത്തെ പ്രദിക്ഷണമാണ് മലേഷ്യയിൽ തൈപ്പൂയ ദിനത്തിലെ പ്രധാന ചടങ്ങ്. ഈ ദിനത്തിൽ ക്ഷേത്രത്തിലെ ഭക്ത ജനപ്രവാഹം മലേഷ്യയിലെ ഹിന്ദു സമൂഹം തൈപ്പൂയത്തിന് നൽകുന്ന പ്രാധാന്യം എടുത്തുകാട്ടുന്നു.
തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. തൈപ്പൂയത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഈ വർഷവും മലേഷ്യയിൽ നടന്നത്. ഇന്ത്യയിലും ശ്രീലങ്ക, സിംഗപ്പൂർ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും തൈപ്പൂയം ആഘോഷിക്കാറുണ്ട്.
ഐതീഹ്യ പ്രകാരം പാർവതീദേവി, പുത്രൻ മുരുകന് ദുഷ്ടശക്തിയായ ശൂരപത്മനെ ഉന്മൂലനം ചെയ്യാൻ ശൂലം നൽകിയതാണ് തൈപ്പൂയം. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്നും വിശ്വാസമുണ്ട്. എന്നാൽ സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമായി ആഘോഷിക്കുന്നതെന്നും പിറന്നാൾ തൃക്കാർത്തികയാണെന്ന മറ്റൊരു ഐതിഹ്യവും നിലൽക്കുന്നുണ്ട്.
Comments