കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാകുന്ന മൂന്നാമത്തെ പശുവാണിത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. കെഎസ് കാലിതീറ്റ ഉപയോഗിച്ചതിന് പിന്നാലെയാണ് പശുക്കൾ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായത്.
കഴിഞ്ഞയാഴ്ചയിൽ സമാന രീതിയിൽ കൂത്താട്ടുകുളം ഇലഞ്ഞിയിലും പശു ചത്തിരുന്നു. രോഗബാധയേറ്റ് പാലിന്റെ അളവിൽ വൻ തോതിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. കാലിത്തീറ്റയുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി പൂനെയിലെ ലാബിലേക്ക് അയച്ചു. ദിവസങ്ങളോളം തളർന്ന് കിടന്നതിന് പിന്നാലെയാണ് പശുക്കൾ ചത്തുവീഴുന്നത്.
Comments