മുംബൈ: ഇന്ന് ആരംഭിച്ച രണ്ട് വന്ദേഭാരത് ട്രെയിനുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ഇന്ത്യൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യ്തത്.
മുംബൈ, പൂനെ, നാസിക് നിവാസികളും, ഷിർദി സായി ബാബ, ത്രയംബകേശ്വരി ഭക്തർക്കും പുതിയ വന്ദേഭാരത് ട്രെയിനുകൾ സമ്മാനമായി നൽകിയതിന് പ്രധാനമന്ത്രി നന്ദി പറയുന്നെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പുതിയതും നവീകരിച്ചതുമായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രെയിൻ മുംബൈയ് – സോലാപൂർ, മുംബൈയ് – സായ്നഗർ ഷിർദ്ദി റൂട്ടിലാണ് ഓടുക. രാജ്യത്തെ ഒമ്പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ് മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിൻ. പുതിയ ട്രെയിൻ മുംബൈയ്‌ക്കും സോലാപൂരിനും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തും. സോലാപൂരിലെ സിദ്ധേശ്വർ, അക്കൽകോട്ട്, തുൾജാപൂർ, സോലാപൂരിനടുത്തുള്ള പണ്ഡർപൂർ, പൂനെയ്‌ക്കടുത്തുള്ള അലണ്ടി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.
മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. നാസിക്കിലേക്കും തീർഥാടന കേന്ദ്രങ്ങളായ ത്രയംബകേശ്വർ, സായിനഗർ ഷിർദി, ഷാനി സിംഗനാപൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും മെച്ചപ്പെടുത്തും.
















Comments