ലിഥിയം ശേഖരം കണ്ടെത്തിയത് സാധാരണക്കാരനെ എങ്ങനെ ബാധിക്കും? ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? ഉത്തരമിതാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലിഥിയം ശേഖരം കണ്ടെത്തിയത് സാധാരണക്കാരനെ എങ്ങനെ ബാധിക്കും? ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? ഉത്തരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഭാരതം ഹരിതോർജ്ജ വിപ്ലവത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വൻ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തിയത്. വൈദ്യുത വാഹന രംഗത്ത് രാജ്യം വൻ കുതിച്ച് ചാട്ടത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ വലിയ മുതൽക്കൂട്ടാകും. ലിഥിയം സാന്നിധ്യം കണ്ടെത്തിയത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നോൺ-ഫെറസ് ലോഹമാണ് ലിഥിയം, അതായത് ഇരുമ്പിന്റെ അംശമില്ലാത്ത ലോഹം. ‘വെളുത്ത സ്വർണ്ണം’ എന്നാണ് ഇത് അറിയപ്പെടുന്നത്.വൈദ്യുത വാഹനങ്ങളിലെ ഇവി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. അതിനാൽ സ്വന്തമായ ലിഥിയം ശേഖരമുള്ളത് വൈദ്യുതി വാഹന നിർമാണ രംഗത്ത് രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. ഇരുമ്പിന്റെ അംശം ഇല്ലാത്തതിനാൽ തന്നെ ലിഥിയത്തിൽ തുരുമ്പ് പിടിക്കില്ല. ഒപ്പം വലിപ്പ കുറവും സാധാരണ ബാറ്ററിയെക്കാൾ ശേഷിയും കൂടുതലുണ്ട് ലിഥിയം ബാറ്ററിയ്‌ക്ക്. ആവർത്തിച്ചും വയർലെസായും ചാർജ് ചെയ്യാൻ കഴിയും.

ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഗാഡ്ജെറ്റുകളുടെ ബാറ്ററികളിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്. കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്‌ഫോൺ, ക്യാമറ, പവർ ടൂൾസ്, ഗൃഹോപകരണങ്ങൾ, സോളാർ പ്ലാന്റ്, എനർജി സ്റ്റോറേജ് സിസ്റ്റം,ഗ്ലാസ്, സെറാമിക്‌സ് വ്യവസായങ്ങളിലും ഇത് ഉപയോഗിക്കുന്നു. 2025-ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ഇന്ത്യയിലെ ഈ കണ്ടെത്തൽ വലിയ വിപ്ലവത്തിന് വഴി തുറന്നേക്കും.

വിപ്ലവത്തിന് കളമൊരുങ്ങി 5.9 ദശലക്ഷം ടൺ ലിഥിയമാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ജമ്മുകശ്മിരിലെ റാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് ലിഥിയം ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നാല് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ 50 ശതമാനവും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലാണ്. ഓസ്ട്രേലിയയിലും ഏകദേശം 2.7 ദശലക്ഷം ടൺ ലിഥിയമുണ്ട്. എന്നാൽ അസംസ്‌കൃത ലിഥിയം ബാറ്ററികളാക്കി സംസ്‌കരിക്കുന്നതിനുള്ള ലോകത്തെ ശേഷിയുടെ 60 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. രാജ്യത്ത് നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ് ലിഥിയത്തിന്റെ 70 ശതമാനം എത്തുന്നത് ചൈനയിൽ നിന്നാണ്.

Tags: Jammu KashmirLithium
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies