ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച രാവിലെ10.43-ഓടെയാണ് പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്തോനേഷ്യയിലെ പപ്പുവയുടെ തലസ്ഥാനത്ത് അടുത്തിടെ 5.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ കഫേയിലുണ്ടായിരുന്ന നാലുപേർ കടലിൽ വീണ് മരിച്ചുവെന്നും ജയപുര ദുരന്തലഘൂകരണ ഏജൻസിയുടെ തലവനായ അസെപ് ഖാലിദ് അറിയിച്ചു.
ഇന്ന് വൈകുന്നേരം അസമിൽ 4.0 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായമില്ല. ഭൂചലനത്തിൽ പ്രദേശത്തെ വീടുകളിൽ വിള്ളൽ വന്നിട്ടുണ്ട്.അസമിലെ നഗാവിലായിരുന്നു ഭൂചലനം ഉണ്ടായത്. സെക്കന്റുകൾ നീണ്ട ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്.
Comments