ചെന്നൈ: തമിഴ്നാട്ടിൽ ദളിത് സമൂഹങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നു എന്നു പറയുന്ന ഡിഎംകെ സർക്കാർ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാതെ കണ്ണടയ്‌ക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ദളിതർക്ക് വീട് നിർമ്മിക്കാൻ അനുവദിച്ച തുക മറ്റാവശ്യങ്ങൾക്കായി വകവമാറ്റി ചിലഴിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചു.
‘ഇവിടെ തമിഴ്‌നാട് സർക്കാർ സാമൂഹിക നീതിയെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു. പക്ഷേ എല്ലാ ദിവസവും ദളിതർക്കെതിരായ അതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകളാണ് കേൾക്കുന്നത്. ദളിത് കോളനിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യങ്ങൾ ഇടുന്നു. അവരെ പരസ്യമായി അപമാനിക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. അംഗൻവാടി സ്‌കൂളുകളിൽ ദളിത് കുട്ടികളെ മാറ്റി നിർത്തുന്നു. ദളിതർക്കെതിരായ കുറ്റകൃത്യങ്ങളിൽ നിയമപാലകരുടെയും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെയും പ്രതികരണം ഭയാനകമാണ്’.
‘നമ്മുടെ സംസ്ഥാനത്ത് ദളിത് സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളിൽ വെറും 7 ശതമാനം മാത്രമാണ് ശിക്ഷയിൽ അവസാനിക്കുന്നത്. ഇത് വേദനാജനകമാണ്. 100 ബലാത്സംഗികളിൽ 93 പേരും സ്വതന്ത്ര്യരായി നടക്കുകയാണ്. ദളിതർക്ക് വീട് നിർമിക്കാൻ അനുവദിച്ച തുകയുടെ 30 ശതമാനവും ചിലവഴിക്കാതെ പോകുകയാണ്. ബാക്കി തുക മറ്റാവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിക്കുന്നു എന്നാണ് സിഎഎഫ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്’ എന്നും ഗവർണർ ആർ.എൻ.രവി പറഞ്ഞു.
Comments