കാവിയ്ക്ക് വിലക്കേർപ്പെടുത്തി ഡെപ്യൂട്ടി കളക്ടർ; ക്ഷേത്ര സെക്രട്ടറിയ്ക്ക് പോലീസിന്റെ നോട്ടീസ്; പിന്നാലെ ഘോഷയാത്രയിൽ കാവി അണിഞ്ഞ് പ്രതിഷേധിച്ച് ഭക്തജനങ്ങൾ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവിയ്‌ക്ക് വിലക്കേർപ്പെടുത്തി ഡെപ്യൂട്ടി കളക്ടർ; ക്ഷേത്ര സെക്രട്ടറിയ്‌ക്ക് പോലീസിന്റെ നോട്ടീസ്; പിന്നാലെ ഘോഷയാത്രയിൽ കാവി അണിഞ്ഞ് പ്രതിഷേധിച്ച് ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാവിയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ കാവി അണിഞ്ഞ് പ്രതിഷേധം അറിയിച്ച് ഭക്തർ. തിരുവനന്തപുരം വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവിനിടയിലാണ് ഭക്തരുടെ പ്രതിഷേധം. ഉത്സവം നടക്കുന്നതിന്റെ പരിസരത്ത് കാവി നിറത്തിലുള്ള കൊടിതോരണങ്ങളും മറ്റ് അലങ്കാരങ്ങളും നിരോധിച്ചിരുന്നു. ഭക്തർ കാവി അണിഞ്ഞ് എത്തരുതെന്ന് കർശന നിർദ്ദേശവുമുണ്ടായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ
കാവി തോരണങ്ങളും കൊടികളും ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

രാഷ്‌ട്രീയ നിഷ്പക്ഷത പുലർത്തുന്ന രീതിയിൽ അലങ്കാരങ്ങൾ ചെയ്യേണ്ടതാണെന്നും കാവി നിറം ഭക്തജനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നുമാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വിഘ്‌നേശ് എം.എസിനെതിരെ കേസെടുക്കുമെന്നറിയിച്ച് നേമം പോലീസ് നോട്ടീസ് നൽകിയത്. ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നേമം പോലീസ് ഇൻസ്‌പെക്ടർ വിഘ്‌നേശിനെതിരെ നോട്ടീസ് അയച്ചത്.

During Vellayani Devi temple festival, #KeralaPolice came with a 'ban order': 'saffron' shouldn't be seen near the temple… at that time all decorations were in saffron. Police was adamant, wants to remove all. See the video, how Hindus responded, everyone came in #Saffron. pic.twitter.com/6zerwN1WHh

— KVS HARIDAS (@keveeyes) February 13, 2023

തുടർന്ന് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീ, പുരുഷ ഭേദമില്ലാതെ ഉത്സവത്തിൽ പങ്കെടുത്തവരെല്ലാം കാവി നിറമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയാണ് പ്രതിഷേധം അറിയിച്ചത്. സ്ത്രീകൾ ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും സാരിയുമാണ് ധരിച്ചത്. പുരുഷൻമാരെല്ലാം തന്നെ കാവി മുണ്ട് ഉടുത്താണ് ഘോഷയാത്രയിൽ പങ്കുച്ചേരാനെത്തിയത്. കുട്ടികളും കൗമാരക്കാരും യുവതികളും കാവി വസ്ത്രത്തിലാണ് എത്തിയത്. ഉത്സവത്തിനായി കാവി തുണിയിൽ നിർമ്മിച്ച പന്തലാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക് കൊടിയ്‌ക്കാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് ഭക്തർ കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് കാവി നിറത്തിനാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മനസിലായതെന്ന് ഭക്തർ വ്യക്തമാക്കി.

Is single colour prohibited in #Kerala, for #Festival decorations in Church, Temple, Mosque, and Gurudwara premises ??#RuleOfLaw #Temple #Church #mosque pic.twitter.com/ukmeB0Muuk

— jacob thomas (@jacobthomas1960) February 12, 2023

തീർത്ഥാടകരെ ആകർഷിക്കുന്ന വെള്ളായണി തടാകത്തിന് സമീപമാണ് വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം നൂറ്റാണ്ടുകളായി പിന്തുടർന്ന് പോരുന്ന ആചാരത്തിൽ സർക്കാർ ഇടപെടുന്നത് അങ്ങേയറ്റം അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഡിജിപി ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവർ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

ShareTweetSendShare

More News from this section

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies