തൃശ്ശൂർ: കുന്നംകുളത്ത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് 77-കാരനായ പിതാവിന് മകന്റെ ക്രൂര മർദ്ദനം. കുന്നംകുളം വടക്കേത്തലയ്‌ക്കൽ വീട്ടിൽ സൈമണിനാണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ മകൻ ജോബി ഒളിവിലാണ്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, മകൻ ജോബിയുടെ ലഹരി വിൽപ്പന സൈമൺ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് ഒരു ദിവസം മുമ്പ്, ഏകദേശം 600 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജോബിയെ കുന്നംകുളം പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിതാവിന് നേരെ ആക്രമണമുണ്ടായത്.
മർദ്ദനത്തിൽ പരിക്കേറ്റ സൈമിനെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ ജോബി ഒളിവിൽ പോയതായും ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.















