ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷകൾ നാളെ മുതൽ. 10,12 ക്ലാസ്സുകളിലെ പരീക്ഷകളാണ് നടക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 38,83,710 വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുക. ഫെബ്രുവരി 15-ന് തുടങ്ങി ഏപ്രിൽ 5-ന് പരീക്ഷകൾ അവസാനിക്കും.
രാജ്യത്തുടനീളമുള്ള 7,250 കേന്ദ്രങ്ങളിൽ നിന്നും വിദേശത്തുള്ള 26 രാജ്യങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കൊരുങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷകൾ 16 ദിവസം കൊണ്ടാണ് പൂർത്തീകരിക്കുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 36 ദിവസം കൊണ്ടും അവസാനിക്കും.
പരീക്ഷാ നടത്തിപ്പിന് ആവശ്യമായ സുപ്രധാന വിവരങ്ങളെല്ലാം കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരിലേക്ക് കൃത്യമായി എത്തിക്കുന്നതിനും സിബിഎസ്ഇ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ പരീക്ഷകൾക്കും വേണ്ടവിധം തയ്യാറെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് കൃത്യമായ ഇടവേളകൾ നൽകിയാണ് പരീക്ഷാ ടൈംടേബിൾ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷാ നടത്തുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തീകരിച്ചു.
Comments