തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ അറസ്റ്റുകൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവൻ വിറ്റ് തുലയ്‌ക്കാൻ ഇറങ്ങി തിരിച്ച വ്യക്തയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും ഇതിന് പിന്നിലുണ്ട്. കേസിന്റെ അടിത്തട്ടിൽ കിടക്കുന്ന എല്ലാ വലിയ സ്രാവുകളെയും പുറത്തു കൊണ്ടുവരും. തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും കേസിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ് തുറന്നടിച്ചു.
‘എനിക്ക് ജയിലിൽ പോകേണ്ടി വന്നാൽ എന്റെയൊപ്പം ശിവശങ്കറും മുഖ്യമന്ത്രിയുമടക്കം എല്ലാവരും കാണും. വാട്ട്‌സ്ആപ്പ് സന്ദേശമടക്കം എല്ലാ തെളിവുകളും അന്വേഷണ ഏജൻസിയുടെ കൈവശം നൽകിയിട്ടുണ്ട്. അതിനു ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. സി.എം രവീന്ദ്രനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ പ്രവർത്തിക്കുന്ന സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ പലതവണ വിളിപ്പിച്ചെങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി’.
‘രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തു വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്‌ക്കും മകൾ വീണയ്‌ക്കും മകനും കേസിൽ പങ്കുണ്ട്. യുഎഇ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നത് മകൾ വീണ. ഇവരുടെയല്ലാം പങ്ക് പുറത്തു വരണമെങ്കിൽ രവീന്ദ്രനെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ ബാഗ് കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിച്ചു കളിക്കാതെ വായ തുറന്ന് എല്ലാം പറയണം. ബിരിയാണി ചെമ്പുകളും കടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഉത്തരം എല്ലാവരും പറയണം. എന്നെ ജയിലിൽ അടച്ചാലോ തൂക്കി കൊന്നാലോ എനിക്ക് ദുഃഖമില്ല. സത്യം പുറത്തു കൊണ്ടുവരാൻ ഞാൻ പോരാടും. ഇഡിയുടെ അന്വേഷണം ശരിയായ പാതയിലാണ്. ഒരു ചെറിയ പ്രതീക്ഷ വരുന്നുണ്ട്. എല്ലാവരുടെയും പങ്ക് പുറത്തു വരും’ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
Comments