മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; എല്ലാ വലിയ സ്രാവുകളും കുടുങ്ങും; തൂക്കി കൊന്നാലും വേണ്ടില്ല, സത്യം തെളിയിക്കും; മുഖ്യമന്ത്രി കേരളം വിറ്റ് തുലയ്ക്കുന്നു: സ്വപ്‌ന സുരേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; എല്ലാ വലിയ സ്രാവുകളും കുടുങ്ങും; തൂക്കി കൊന്നാലും വേണ്ടില്ല, സത്യം തെളിയിക്കും; മുഖ്യമന്ത്രി കേരളം വിറ്റ് തുലയ്‌ക്കുന്നു: സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ അറസ്റ്റുകൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവൻ വിറ്റ് തുലയ്‌ക്കാൻ ഇറങ്ങി തിരിച്ച വ്യക്തയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും ഇതിന് പിന്നിലുണ്ട്. കേസിന്റെ അടിത്തട്ടിൽ കിടക്കുന്ന എല്ലാ വലിയ സ്രാവുകളെയും പുറത്തു കൊണ്ടുവരും. തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും കേസിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ് തുറന്നടിച്ചു.

‘എനിക്ക് ജയിലിൽ പോകേണ്ടി വന്നാൽ എന്റെയൊപ്പം ശിവശങ്കറും മുഖ്യമന്ത്രിയുമടക്കം എല്ലാവരും കാണും. വാട്ട്‌സ്ആപ്പ് സന്ദേശമടക്കം എല്ലാ തെളിവുകളും അന്വേഷണ ഏജൻസിയുടെ കൈവശം നൽകിയിട്ടുണ്ട്. അതിനു ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. സി.എം രവീന്ദ്രനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ പ്രവർത്തിക്കുന്ന സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ പലതവണ വിളിപ്പിച്ചെങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി’.

‘രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തു വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്‌ക്കും മകൾ വീണയ്‌ക്കും മകനും കേസിൽ പങ്കുണ്ട്. യുഎഇ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നത് മകൾ വീണ. ഇവരുടെയല്ലാം പങ്ക് പുറത്തു വരണമെങ്കിൽ രവീന്ദ്രനെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ ബാഗ് കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിച്ചു കളിക്കാതെ വായ തുറന്ന് എല്ലാം പറയണം. ബിരിയാണി ചെമ്പുകളും കടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഉത്തരം എല്ലാവരും പറയണം. എന്നെ ജയിലിൽ അടച്ചാലോ തൂക്കി കൊന്നാലോ എനിക്ക് ദുഃഖമില്ല. സത്യം പുറത്തു കൊണ്ടുവരാൻ ഞാൻ പോരാടും. ഇഡിയുടെ അന്വേഷണം ശരിയായ പാതയിലാണ്. ഒരു ചെറിയ പ്രതീക്ഷ വരുന്നുണ്ട്. എല്ലാവരുടെയും പങ്ക് പുറത്തു വരും’ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags: Swapna Sureshlife missionPinarayi VijayanM Sivasankar
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies