റായ്പൂർ : ബസ്തറിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ നക്‌സലുകളാണെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ രമൺ സിംഗ്. നക്‌സൽ സ്വാധീനമുള്ള ബസ്തർ മേഖലയിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്ന് രമൺ സിംഗ് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ, ബസ്തർ മേഖലയിൽ നാല് പ്രമുഖ ബിജെപി പ്രവർത്തകാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരുടെ സജീവമായ സാന്നിധ്യം കോൺഗ്രസിനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഗൂഢാലോചന കോൺഗ്രസ്സ് നടത്തുകയാണ്. കൊലപാതകങ്ങളിലൂടെ ബിജെപി പ്രവർത്തകരെ ഭയപ്പെടുത്തി ബസ്തറിൽ തനിച്ച് സഞ്ചരിക്കാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം കൊലപാതകം അന്വേഷിക്കാനായി എൻഐഎയ്‌ക്ക് കത്തെഴുതിയോ എന്ന് ഛത്തീസ്ഗഡ് ഡിജിപി തന്നോട് ചോദിക്കുകയം, തുടർന്ന് ഡിജിപി തന്നെ എൻഐഎയ്‌ക്ക് കത്തെഴുതിയത് കണ്ട് താൻ വളരെ ആശ്ചര്യപ്പെട്ടുവെന്നും മുൻ മുഖ്യമന്ത്രി രമൺ സിംഗ് പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബഗേലും ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തുമെന്നറിഞ്ഞതോടെ ബഹളം ഉണ്ടാക്കിയിരുന്നു. ഒരു കോൺഗ്രസ് സർക്കാർ ഏജൻസിക്ക് എങ്ങനെ അന്വേഷിക്കാനാകുമെന്ന് അന്ന് ബാഗേൽ ചോദിച്ചിരുന്നു. എന്നാൽ ഇന്ന് എൻഐഎ അന്വേഷണം നടത്താൻ ഡിജിപിയോട് ഉത്തരവിട്ടിട്ടുണ്ടെന്നും രമൺ സിംഗ് പറഞ്ഞു. അതേസമയം സ്വയം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിമർശിച്ചു.
















Comments