ഡെറാഡൂൺ: 12 ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25-ന് തുറക്കുമെന്ന് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മഹാ ശിവരാത്രി ദിനത്തിലാണ് ക്ഷേത്ര കമ്മിറ്റിയുടെ അറിയിപ്പ്. ഈ വർഷം ഏപ്രിൽ 25-ാം തീയതി രാവിലെ 6.20-ന് ഭക്തർക്ക് ദർശനത്തിനായി കേദാർനാഥ് ക്ഷേത്രം തുറക്കുമെന്നും ശിവരാത്രി ദിനത്തിൽ തീയതികൾ പ്രഖ്യാപിച്ചെന്നും ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു.
ഉഖിമഠിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ചത്. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോഗേന്ദ്ര സിംഗ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പ്രബോധ് കുമാർ ഗിൽഡിയാൽ, കേദാർ ലിംഗ്, കമ്മിറ്റി അംഗങ്ങളായ നിവാസ് പോസ്റ്റി, വീരേന്ദ്ര ബർത്വാൽ, പുഷ്കർ ജോഷി, അശുതോഷ് ദിമ്രി, പഞ്ച്ഗായ് എന്നിവരുടെയും കേദാർനാഥ് തീർത്ഥ പുരോഹിത സമാജത്തിന്റെയും ഭക്തരുടെയും സാന്നിധ്യത്തിലാണ് തീയതി നിശ്ചയിച്ചത്. അതേസമയം ഈ വർഷം ഏപ്രിൽ 27-നാണ് ബദരീനാഥ് ക്ഷേത്രം തുറക്കുന്നത്.
Comments