'ഇന്ത്യയുടെ ചരിത്രം വിദേശികളുടെ സംഭാവനയല്ല; രാഷ്ട്രാഭിമാനം ഉയർത്തുന്നതിൽ മാദ്ധ്യമ പ്രവർത്തകർ ജാഗ്രത കാട്ടണം': ജെ. നന്ദകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇന്ത്യയുടെ ചരിത്രം വിദേശികളുടെ സംഭാവനയല്ല; രാഷ്‌ട്രാഭിമാനം ഉയർത്തുന്നതിൽ മാദ്ധ്യമ പ്രവർത്തകർ ജാഗ്രത കാട്ടണം’: ജെ. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 11:16 am IST
FacebookTwitterWhatsAppTelegram

കന്യാകുമാരി: ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്‌ക്കരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ സ്വത്വം ആവിഷ്‌ക്കരിക്കുന്നതിൽ വിജയിച്ചിരുന്നു. മാദ്ധ്യമങ്ങളുടെ ഇടപെടൽ മൂലം സ്വാഭിമാനം സജീവമാകുന്നത് കണ്ടപ്പോഴാണ് ബ്രിട്ടീഷുകാർ മാദ്ധ്യമനിയന്ത്രണ നിയമം കൊണ്ട് വന്നതെന്നും ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേർന്ന് വിശ്വ സംവാദകേന്ദ്രം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജേണലിസം ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്രങ്ങൾ മാത്രമല്ല നൃത്തവും നാടകവും സിനിമയും ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളെല്ലാം രാഷ്‌ട്രത്തിന്റെ സ്വാഭിമാനത്തെ ഉണർത്തി. ആ ഉണർവിനെ തകർക്കാൻ ആവിഷ്‌ക്കാരം നിരോധിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ആർട് പെർഫോമിങ് ആക്ട് അതിന്റെ ഭാഗമായിരുന്നു. മോഹിനിയാട്ടവും മണിപ്പൂരി നൃത്തവുമൊക്കെ അക്കാലത്ത് നിരോധിച്ചു. മാദ്ധ്യമങ്ങൾ സ്വാതന്ത്ര്യ സമരത്തിന് പ്രേരണ നൽകുന്നത് രാജ്യദ്രോഹമായി ബ്രിട്ടീഷുകാർ കരുതി. ഭാരതത്തിന്റെ സ്വാതന്ത്ര്യം അഹിംസ എന്ന ഏക മുഖമായിരുന്നില്ല. സമഗ്രമായ പോരാട്ടത്തിന്റെ ചരിത്രമാണത്. അത് പുരുഷന്മാർ മാത്രം നടത്തിയതല്ല, സമൂഹത്തിലെ മേൽത്തട്ടുകാർ മാത്രം നടത്തിയതല്ല. പഴശ്ശി രാജാവ് വീണിട്ടും കുറിച്യ പോരാളികൾ പോരാടി. പക്ഷേ ഇത്തരം ചരിത്രങ്ങൾ നമ്മൾ പഠിക്കുന്നില്ല. വിദേശികൾ വന്നതിനു ശേഷമാണ് ഭാരതത്തിന് ചരിത്രം ഉണ്ടായത് എന്ന തെറ്റായ ധാരണ ബോധപൂർവം സൃഷ്ടിച്ചതാണ്. അത്തരം വാദങ്ങളെ ഹിന്ദ് സ്വരാജിൽ ശങ്കരാചാര്യരെ ഉദ്ധരിച്ച് മഹാത്മാ ഗാന്ധി തിരുത്തിയിട്ടുണ്ട്. തിരുത്തലുകളുടെ എഴുത്തുകൾ ഉണ്ടാകണം.’ മാധ്യമ പ്രവർത്തകർക്ക് ചരിത്രത്തിന്റെ ഈ വീണ്ടെടുപ്പിൽ മഹത്തായ ഉത്തരവാദിത്തം ഉണ്ട്’- ജെ. നന്ദകുമാർ പറഞ്ഞു.

ചരിത്രത്തിലെ വ്യാജ നിർമ്മിതികൾ എന്ന വിഷയത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി ജി ഹരിദാസ് ക്ലാസെടുത്തു. സമാപന പരിപാടിയിൽ വിവേകാനന്ദ കേന്ദ്രം ഐടി വിഭാഗം ദേശീയ കോ ഓർഡിനേറ്റർ ഹാർദിക് മെഹ്ത സംസാരിച്ചു. വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ ശില്പശാലയ്‌ക്ക് അദ്ധ്യക്ഷത വഹിച്ചു. പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, മാഗ് കോം ഡയറക്ടർ ഡോ. എ.കെ. അനുരാജ്, വി എസ് കെ. സെക്രട്ടറി എം.സതീശൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ആരംഭിച്ച മാദ്ധ്യമ പ്രവർത്തക ശില്പശാല ഭോപ്പാൽ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ.ജി.സുരേഷ് ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഒന്നാം ദിനം വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ  അദ്ധ്യക്ഷത വഹിച്ചു.

Tags: J NandakumarVishwa Samvada KendramYouth Journalism
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies