ന്യൂഡല്‍ഹി : താരങ്ങളോടുള്ള അമിത ആരാധനയെതുടര്‍ന്ന് സുരക്ഷ അവരെ ആലിംഗനം ചെയ്യുവാനും സെല്‍ഫിയെടുക്കാനും എത്തുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ താരങ്ങളുടെ പ്രതികരണം പല തരത്തില്‍ ചർച്ചയാകാറുമുണ്ട്. എന്നാല്‍, ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ സമീപനത്തില്‍ ആരാധകരും കൈയ്യടിച്ചിരിക്കുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സെല്‍ഫി’യുടെ പ്രൊമോഷന് പരിപാടിയ്ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അക്ഷയ് കുമാര്‍. ഈ അവസരത്തില്‍ ജനക്കൂട്ടത്തെ മറികടന്ന് അക്ഷയ് കുമാറിന്റെ കാലില്‍ തൊടുവാന്‍ ബാരിക്കേഡുകള്‍ തകര്‍ത്തു വന്ന ആരാധകനെ താരത്തിന്റെ ബോഡിഗാര്‍ഡ് തള്ളിമാറ്റിയിരുന്നു. തുടർന്ന് ആരാധകൻ താഴെ വീണുപോയി .
എന്നാൽ സമയം ഒട്ടും പാഴാക്കാതെ തന്നെ അക്ഷയ് കുമാർ , സുരക്ഷ ജീവനക്കാരനെ തടയുകയും ആരാധകനെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് കെട്ടിപിടിക്കുകയുമായിരുന്നു. അക്ഷയ് കുമാറിന്റെ ഈ വീഡിയോ കണ്ടവര്‍ ഒന്നടങ്കം നടന് വലിയ മനസിന് ഉടമയാണ് എന്ന കമന്റുമായെത്തി.
Comments