പഞ്ചാ​ബ് ആം ആദ്മി പാർട്ടി എംഎൽഎ അഴിമതിക്കേസിൽ അറസ്റ്റിൽ

Published by
Janam Web Desk

ചണ്ഡി​ഗഡ്: പഞ്ചാ​ബിൽ ആംആദ്മി പാർട്ടി എംഎൽഎ അമിത് രത്തൻ കൊട്ഫട്ട അഴിമതികേസിൽ അറസ്റ്റിൽ. ‍പഞ്ചാബിലെ ബതിന്ദാ റൂറൽ സീറ്റിൽ നിന്നുള്ള എഎപി നിയമസഭാംഗത്തെ വിജിലൻസ് ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് രാജ്പുരയിൽ പിടികൂടിയ എംഎൽഎയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്യുന്നതിനായി വ്യാഴാഴ്ച കോടതിയിലെത്തിക്കും. ഇയാളുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് അമിത് രത്തന്റെ അറസ്റ്റ്.

സർക്കാരിൽ നിന്നുള്ള സഹായമായ 25 ലക്ഷം രൂപ അനുവദിക്കുന്നതിന് റാഷിം ഗാർ​ഗ കൈക്കൂലിയായി അഞ്ച് ലക്ഷം രൂപ ചോദിച്ചെന്നായിരുന്നു പരാതി. ബട്ടിൻഡയിലെ ഗുഡ ഗ്രാമത്തലവന്റെ പരാതി‌യിൽ കഴിഞ്ഞ ഫെബ്രുവരി 16 നാണ് റാഷിമിനെ പഞ്ചാബ് വിജിലൻസ് പിടികൂടിയത്. നാലുലക്ഷം രൂപയുമായി വിജിലൻസ് ബ്യൂറോയുടെ സംഘമാണ് ഗാർഗിനെ അറസ്റ്റ് ചെയ്തത്.

Share
Leave a Comment